Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land Struggle

Palakkad

ക​ട​പ്പാ​റ​യി​ൽ ഭൂ​സ​മ​രം തു​ട​രു​ന്നു

പ്ര​തീ​ക്ഷ​യ​ത്ര​യും പു​തി​യ സ​ർ​ക്കാ​രി​ൽ

മം​ഗ​ലം​ഡാം: പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് വീ​ടി​നും കൃ​ഷി​ഭൂ​മി​ക്കു​മാ​യി പ​ത്തു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഭൂ​സ​മ​രം തു​ട​രു​ന്ന ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ.

2016 ജ​നു​വ​രി 15 മു​ത​ൽ തു​ട​ങ്ങി​യ ഭൂ​സ​മ​രം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ സ​മ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന 25 കു​ടും​ബ​ങ്ങ​ളി​ൽ 14 കു​ടും​ബ​ങ്ങ​ൾ മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​ലോ​ട് എ​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​റാ​ൻ സ​മ്മ​തം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഈ ​കു​ടും​ബ​ങ്ങ​ൾ​ക്കു സ്ഥ​ലം ൽ​കി 2020ൽ ​പ​ട്ട​യ വി​ത​ര​ണ​വും ന​ട​ത്തി​യി​രു​ന്നു.

ഈ ​കു​ടും​ബ​ങ്ങ​ളും മൂ​ർ​ത്തി​ക്കു​ന്നി​ലെ പ​ഴ​യ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടു​ക​ളി​ലാ​ണ് ഇ​പ്പോ​ഴും ക​ഴി​യു​ന്ന​ത്. മേ​ലാ​ർ​ക്കോ​ട്ടെ​ക്കു മാ​റാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത 11 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മ​രം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്.

തു​ട​ക്ക​ത്തി​ൽ ഒ​ന്നി​ച്ചു നി​ന്നി​രു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ പി​ന്നീ​ട് ര​ണ്ടു​വി​ഭാ​ഗ​മാ​യ​തും ഭൂ​വി​ഷ​യം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യ സ്ഥി​തി​യി​ലാ​ക്കി. ഇ​തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് മൂ​പ്പ​ൻ വാ​സു​വും സ​മ​ര രം​ഗ​ത്തു​ള്ള കു​ടും​ബ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ക​ട​പ്പാ​റ​യി​ൽ നി​ന്നും 30 കി​ലോ​മീ​റ്റ​റെ​ങ്കി​ലും ദൂ​ര​മു​ണ്ട് 14 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം കൊ​ടു​ത്തി​ട്ടു​ള്ള മേ​ലാ​ർ​ക്കോ​ട്ടെ പാ​ലോ​ട് എ​ന്ന സ്ഥ​ല​ത്തേ​ക്ക്. മേ​ലാ​ർ​കോ​ട് താ​മ​സി​ച്ച് വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ക​ട​പ്പാ​റ​യി​ൽ എ​ത്തു​ക​യെ​ന്ന​തു പ്രാ​യോ​ഗി​ക​മ​ല്ല.

കു​ടും​ബ​ങ്ങ​ൾ കൈ​യേ​റി​യ 14.67 ഏ​ക്ക​ർ വ​രു​ന്ന വ​ന​ഭൂ​മി റ​വ​ന്യു​ഭൂ​മി​യാ​ക്കി സ​മ​ര​ഭൂ​മി​ത​ന്നെ കു​ടും​ബ​ങ്ങ​ൾ​ക്കു ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ഭൂ​സ​മ​രം തു​ട​ങ്ങി ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ അ​ന്ന​ത്തെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​റ​പ്പു​കൊ​ടു​ത്തി​രു​ന്ന​ത്.

ഓ​രോ കു​ടും​ബ​ത്തി​നും 60 സെ​ന്‍റ് ഭൂ​മി വീ​തം ന​ൽ​കു​മെ​ന്നും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞ​തി​നു​സ​രി​ച്ച് ഭൂ​മി വീ​തി​ച്ചു ന​ൽ​കാ​ൻ സ​ർ​വേ ക​ല്ലു​ക​ളും സ​മ​ര​പ്പ​ന്ത​ലി​ൽ ഇ​റ​ക്കി. ഏ​റ്റെ​ടു​ക്കു​ന്ന വ​ന​ഭൂ​മി​ക്ക് പ​ക​രം ഇ​ര​ട്ടി​ഭൂ​മി വ​നം​വ​കു​പ്പി​നു കൈ​മാ​റ​ണ​മെ​ന്ന ഫോ​റ​സ്റ്റ് ആ​ക്ട് പ്ര​കാ​രം അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ലെ 29 ഏ​ക്ക​ർ മി​ച്ച​ഭൂ​മി വ​നം​വ​കു​പ്പി​നു കൈ​മാ​റാ​നാ​യി​രു​ന്നു അ​ന്ന​ത്തെ ക​ള​ക്ട​ർ ഇ​ട​പ്പെ​ട്ടു​ള്ള തീ​രു​മാ​നം. പി​ന്നീ​ട് തീ​രു​മാ​ന​ങ്ങ​ൾ മാ​റി മ​റി​ഞ്ഞു.

കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ മേ​ലാ​ർ​ക്കോ​ട് സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ലേ​ക്ക് ന​ട​പ​ടി​ക​ൾ നീ​ങ്ങി. ഇ​തി​ന​നു​കൂ​ല​മാ​യി കു​റ​ച്ചു കു​ടും​ബ​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്കൊ​പ്പം നി​ന്നു. ഒ​ടു​വി​ൽ എ​വി​ടേ​യും സു​ര​ക്ഷി​ത ജീ​വി​തം ഇ​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ.

Latest News

Corehub Up